പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കുരുക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.
നിഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാലാണ് ഈ ചിത്രം നിർമിക്കുന്നത്. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിന്റെ കുരുക്കഴിക്കുവാൻ ശ്രമിക്കുന്ന സമർഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആന്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് , ബാലാജി ശർമ്മ, ബിന്ദു കെ.എസ്., യമുന, രാജ് കുമാർ, പ്രീത പ്രദീപ്, മീര നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്, സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം- റെജിൻസ് സാന്റോ. സംഗീതം- യു.എസ്. ദീക്ഷ്, സുരേഷ് പെരിനാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഹാസ് അശോകൻ. കലാസംവിധാനം -രതീഷ് വലിയകുളങ്ങര. കോസ്റ്റ്യൂം ഡിസൈൻ - രാംദാസ്. മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ. സംഘട്ടനം- ബ്യൂസ്ലി രാജേഷ്. ഗാനങ്ങൾ- രാജേഷ് നീണ്ടകര, ഷാനി ഭുവൻ.
കോ- റൈറ്റർ ആൻഡ് ക്രിയേറ്റീവ് ഡയറക്ടർ- പി. ജിംഷാർ. പ്രൊജക്റ്റ് ഡിസൈനർ- അഖിൽ അനിരുദ്ധ്. ഫിനാൻസ് മാനേജർ - അഷയ് ജെ. ഫിനാൻസ് കൺടോളർ - സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ എസ്.
പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന "കുരുക്ക്'; ചിത്രീകരണം തുടങ്ങി
08:42 AM May 19, 2023 | Deepika.com