ന​ട​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ​ങ്കു​വ​ഹി​ച്ച​യാ​ൾ: മോ​ഹ​ൻ​ലാ​ൽ ഓ​ർ​ക്കു​ന്നു

04:27 PM May 16, 2023 | Deepika.com

നി​ർ​മാ​താ​വ് പി.​കെ.ആ​ർ പി​ള്ള​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. താ​ന​ട​ക്ക​മു​ള്ള നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ന​ട​നെ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ വ​ള​ർ​ച്ച​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ പ്രോ​ത്സാ​ഹ​നം വ​ലു​താ​യി​രു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

എ​ന്‍റെ ജ്യേ​ഷ്ഠ തു​ല്യ​നാ​യ പ്രി​യ​പ്പെ​ട്ട പി​ള്ള​ച്ചേ​ട്ട​ൻ ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്നു. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ​യി​ൽ ആ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​വാ​ർ​ത്ത അ​റി​ഞ്ഞ​ത്.

പി.​കെ.​ആ​ർ പി​ള്ള എ​ന്ന പേ​ര് മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ്ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട​താ​ണ്. കാ​ലം എ​ന്നു​മെ​ന്നും ഓ​ർ​ക്കു​ന്ന നി​ര​വ​ധി ന​ല്ല ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ച്ച് ഞാ​ന​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്മാ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ മ​നു​ഷ്യ​സ്നേ​ഹി.

പി​ള്ള​ച്ചേ​ട്ട​നു​മൊ​ത്തു​ള്ള എ​ത്ര​യെ​ത്ര സ്നേ​ഹ​നി​മി​ഷ​ങ്ങ​ളാ​ണ് ഈ ​നി​മി​ഷം ഓ​ർ​മ്മ​യി​ലെ​ത്തു​ന്ന​ത്. ന​ട​നെ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പി​ള്ള​ച്ചേ​ട്ട​ൻ ന​ൽ​കി​യ സ്നേ​ഹ​വും പ്രോ​ത്സാ​ഹ​ന​വും പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത​ത്ര വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ലെ ആ ​വ​ലി​യ വ്യ​ക്തി​ത്വ​ത്തി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന ആ​ദ​രാ​ഞ്ജ​ലി​ക​ൾ.
മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.