എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ന​ൻ​മ​യു​ടെ​യും ഉ​റ​വി​ടം: അ​മ്മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ടൊ​വീ​നോ

03:43 PM May 16, 2023 | Deepika.com

അ​മ്മ​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പു​മാ​യി ടൊ​വീ​നോ തോ​മ​സ്. ത​ന്നി​ലെ അ​നു​ക​മ്പ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ന​ന്മ​യു​ടെ​യും പ്ര​ഭ​വ​സ്ഥാ​നം അ​മ്മ​യാ​ണെ​ന്ന് ടൊ​വീ​നോ പ​റ​യു​ന്നു. അ​മ്മ​യു​ടെ മ​നോ​ഹ​ര​ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് താ​രം അ​മ്മ​യ്ക്ക് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

മാ​തൃ​ദി​നം ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം ഇ​ന്നാ​ണ് ഞാ​ൻ മാ​തൃ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ന്‍റെ അ​മ്മ ആ​രാ​ണെ​ന്നു​ള്ള​ത് നി​ങ്ങ​ൾ​ക്ക് ഈ ​ഫോ​ട്ടോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. സ്നേ​ഹ​ത്തി​ന്‍റെ​യും അ​നു​ക​മ്പ​യു​ടെ​യും ക​രു​ത​ലി​ന്‍റെ​യും ന​ന്മ​യു​ടെ​യും എ​ന്തെ​ങ്കി​ലും അം​ശം എ​ന്നി​ൽ നി​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഉ​റ​വി​ടം എ​ന്‍റെ അ​മ്മ​യാ​ണ്.

അ​മ്മ​യോ​ടൊ​പ്പം കു​റ​ച്ചു സ​മ​യം കൂ​ടി ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്. അ​മ്മ​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ഞാ​ൻ ഒ​രു ദി​വ​സം കൂ​ടു​ത​ൽ താ​മ​സി​ച്ചി​രു​ന്നു, അ​ത് എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. ജ​ന്മ​ദി​നാ​ശം​സ​ക​ൾ അ​മ്മ.
ടൊ​വീ​നോ കു​റി​ച്ചു.



ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​ഡ്വ. ഇ​ല്ലി​ക്ക​ൽ തോ​മ​സി​ന്‍റെ​യും ഷീ​ല തോ​മ​സി​ന്‍റെ​യും ഇ​ള​യ മ​ക​നാ​ണ് ടൊ​വീ​നോ. ടിം​ഗ്സ്റ്റ​ൺ തോ​മ​സ്, ധ​ന്യ തോ​മ​സ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. 2014ലാ​യി​രു​ന്നു ടൊ​വീ​നോ​യു​ടെ വി​വാ​ഹം.