നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 12ന്

07:42 PM Sep 09, 2017 | Deepika.com
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല സെപ്റ്റംബർ 12ന് (ചൊവ്വ) നടക്കും.

രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു..

വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).

റിപ്പോർട്ട്: പി.എൻ. ഷാജി