ഇ​തെ​ന്‍റെ മ​ക​ൾ ക​ൽ​ക്കി; കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത സ​ന്തോ​ഷം പ​ങ്കു​വ​ച്ച് അ​ഭി​രാ​മി

11:22 AM May 16, 2023 | Deepika.com

ഒ​രു പെ​ൺ​കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത് അ​ച്ഛ​നും അ​മ്മ​യു​മാ​യ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി അ​ഭി​രാ​മി​യും ഭ​ർ​ത്താ​വ് രാ​ഹു​ലും. കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്തി​ട്ട് ഒ​രു വ​ർ​ഷ​മാ​യെ​ന്നും ഏ​റ്റ​വും മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ഭി​രാ​മി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.



പ്രി​യ സു​ഹൃ​ത്തു​ക്ക​ളെ, എ​ല്ലാ അ​മ്മ​മാ​ർ​ക്കും എ​ന്‍റെ മാ​തൃ​ദി​ന ആ​ശം​സ​ക​ൾ. ഞാ​നും എ​ന്‍റെ ഭ​ർ​ത്താ​വ് രാ​ഹു​ലും ക​ൽ​ക്കി എ​ന്ന പെ​ൺ​കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഞ​ങ്ങ​ൾ ഞ​ങ്ങ​ൾ മ​ക​ളെ ദ​ത്തെ​ടു​ത്ത​ത്. അ​ത് ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ എ​ല്ലാ വി​ധ​ത്തി​ലും മാ​റ്റി​മ​റി​ച്ചു.

ഇ​ന്ന് ഈ ​മാ​തൃ​ദി​നം ഒ​രു അ​മ്മ​യാ​യി ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഭാ​ഗ്യ​വ​തി​യാ​ണ്. ഞ​ങ്ങ​ൾ ഈ ​പു​തി​യ ക​ട​മ​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ​യെ​ല്ലാം അ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​യും ഞ​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.
അ​ഭി​രാ​മി കു​റി​ച്ചു.



ഹെ​ൽ​ത്ത് കെ​യ​ർ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റ് രാ​ഹു​ൽ പ​വ​ന​ൻ ആ​ണ് അ​ഭി​രാ​മി​യു​ടെ ഭ​ർ​ത്താ​വ്. 2009ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘ഗ​രു​ഡ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ഭി​രാ​മി.