ഡൽഹി മലയാളി അസോസിയേഷന്റെ ഓണാഘോഷം 'പൊന്നോണ നിലാവി'നോടനുബന്ധിച്ചു ഡൽഹിയിലെ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീംകോടതി), ഡിഡിഎ. ലാൻഡ് കമ്മിഷണർ സുബു. ആർ. (ഐഎഎഎസ്) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡിഎംഎ. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ’പൊന്നോണ നിലാവ്’ ജനറൽ കണ്‍വീനറും ഡിഎംഎ. വൈസ് പ്രസിഡന്റുമായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ, പൂക്കളം കണ്‍വീനറും ജോയിന്റ് ഇന്േറണൽ ഓഡിറ്ററുമായ പി.എൻ. ഷാജി. റിസോഴ്സ് കമ്മിറ്റി കണ്‍വീനർ എൻ.സി. ഷാജി, ജോയിന്റ്് ട്രഷറർ ടോണി കെ.ജെ.എന്നിവർ പ്രസംഗിച്ചു.
മുൻ ജനറൽ സെക്രട്ടറി സി.എൽ. ആന്റണി എഴുതിയ 'ഡൽഹി മലയാളി അസോസിയേഷൻ, ഞാനും' എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ഡിഎംഎയുടെ മുൻ പ്രസിഡന്റുമാരായ കെ.പി.കെ. കുട്ടി, എ.വി. ഭാസ്കരൻ, എ.ടി. സൈനുദ്ദിൻ എന്നിവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചടങ്ങിൽ കൈമാറി.
201617 വിദ്യാഭ്യാസ വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ്ടു വിദ്യാർത്ഥികളായ ആർ. കെ. പുരം ഏരിയയിലെ അഞ്ജിതാ ഗോപീകൃഷ്ണൻ (സയൻസ് 95.2ശതമാനം), മയൂർ വിഹാർ ഫേസ്1 ഏരിയയിലെ സുകന്യാ നന്പ്യാർ, വസുന്ധരാ എൻക്ലേവ് ഏരിയയിലെ സാന്ദ്രാ പ്രകാശ് (ഹ്യുമാനിറ്റീസ് 97% വീതം), ആർ.കെ. പുരം ഏരിയയിലെ ജാക്സണ് ജി.എസ് (കോമേഴ്സ് 93.4%) എന്നിവർക്ക് ഡി.എം.എ. സലിൽ ശിവദാസ് മെമ്മോറിയൽ അക്കാദമിക് എക്സെലെൻസ് അവാർഡ് നൽകി.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഡിഎംഎ. വസുന്ധര എൻക്ലേവ് ഏരിയ, ഡിഎംഎ. മയൂർ വിഹാർ ഫേസ്2 ഏരിയ, ഫൈവ് ഫ്ളവേഴ്സ് എഐഐഎംഎസ് എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. ഡിഎംഎ. കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച രംഗപൂജയോടെ വിവിധ ഏരിയകളുടെ കലാസൃഷ്ടികൾ പൊന്നോണ നിലാവിന് നിറപ്പകിട്ടേകി.
റിപ്പോർട്ട്: പി.എൻ. ഷാജി