10 ദി​വ​സം കൊ​ണ്ട് 100 കോ​ടി ക്ല​ബ്ബി​ൽ; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് വേ​ണു കു​ന്ന​പ്പി​ള്ളി

10:57 AM May 16, 2023 | Deepika.com

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ചി​ത്രം 10 ദി​വ​സം കൊ​ണ്ട് 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന സ​ന്തോ​ഷം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് വേ​ണു കു​ന്ന​പ്പി​ള്ളി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ഇ​തോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ദി​വ​സ​ത്തി​ൽ 100 കോ​ടി ക്ല​ബി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് 2018 എ​ത്തി. എ​ട്ട് ദി​വ​സം കൊ​ണ്ട് നൂ​റ് കോ​ടി ക്ല​ബ്ബി​ലെ​ത്തി​യ ലൂ​സി​ഫ​റാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.



ലൂ​സി​ഫ​ർ, പു​ലി​മു​രു​ക​ന്‍, ഭീ​ഷ്മ പ​ർ​വം, കു​റു​പ്പ്, മ​ധു​ര രാ​ജ, മാ​മാ​ങ്കം, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, കു​റു​പ്പ് എ​ന്നീ സി​നി​മ​ക​ളാ​ണ് 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ മ​ല​യാ​ള സി​നി​മ​ക​ൾ. ‘മാ​ളി​ക​പ്പു​റ​വും’ 100 കോ​ടി നേ​ടി​യെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ലൂ​സി​ഫ​റാ​ണ് മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ക​ല​ക്‌​ഷ​ൻ നേ​ടി​യ സി​നി​മ.

ആ​ദ്യ ദി​നം 1.85 കോ​ടി രൂ​പ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​ൻ. ര​ണ്ടാം ദി​വ​സം ഏ​ക​ദേ​ശം 3.5 കോ​ടി രൂ​പ​യും.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മാ​ത്രം 67 സ്‌​പെ​ഷ​ൽ ഷോ​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ന്ന​ത്. ഇ​തോ​ടെ ഒ​ടി​ടി, സാ​റ്റ്‌​ലൈ​റ്റ്, തി​യ​റ്റ​ർ ഷെ​യ​ർ, ഓ​വ​ർ​സീ​സ് ഷെ​യ​ർ എ​ന്നി​വ​യി​ൽ നി​ന്നും സി​നി​മ സാ​മ്പ​ത്തി​ക​മാ​യും ലാ​ഭ​മാ​യി ക​ഴി​ഞ്ഞു. ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി​രി​ക്കും 2018.

വ​ൻ താ​ര​നി​ര​യു​ണ്ടാ​യി​ട്ടും വ​ലി​യ പ്ര​മോ​ഷ​നൊ​ന്നു​മി​ല്ലാ​തെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​മാ​ണ് 2018. ടൊ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, അ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി​ക്കൊ​പ്പം അ​ഖി​ൽ പി. ​ധ​ർ​മ​ജ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് അ​ഖി​ൽ ജോ​ർ​ജാ​ണ്. ച​മ​ൻ ചാ​ക്കോ ചി​ത്ര​സം​യോ​ജ​നം. നോ​ബി​ൻ പോ​ളി​ന്‍റേ​താ​ണ് സം​ഗീ​തം.

വി​ഷ്ണു ഗോ​വി​ന്ദ് സൗ​ണ്ട് ഡി​സൈ​ൻ. കാ​വ്യാ ഫി​ലിം​സ്, പി​കെ പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി, സി.​കെ. പ​ത്മ​കു​മാ​ർ, ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം.