സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ അരുൺ വർമ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മേയ് 12-ന് ആരംഭിക്കും. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
അഭിരാമി, സിദ്ദീഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ- ജിനേഷ്.എം. സംഗീതം - ജെയ്ക്ക് ബിജോയ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം -അനീസ് നാടോടി. മേക്കഷ് -റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ ഇൻചാർജ് - അഖിൽ യശോധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു. ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ. കൺട്രോളർ-ഡിക്സൻ പൊടുത്താസ്. പിആർഒ- വാഴൂർ ജോസ്.
മിഥുൻ മാനുവലിന്റെ തിരക്കഥയിൽ സുരേഷ് ഗോപിയും ബിജു മേനോനും; "ഗരുഡൻ' തുടങ്ങുന്നു
09:29 AM May 11, 2023 | Deepika.com