പ്രണയസിനിമകളിൽ അധികവും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നവയാണ്. വ്യത്യസ്ഥമായ പ്രണയസിനിമകൾ നൽകാൻ കാലത്തിനുസരിച്ചു സംവിധായകർ ശ്രദ്ധിക്കാറുണ്ട്. അതിൽ ഫീൽഡ്ഗുഡ് പ്രണയസിനിമകൾ ചുരുക്കമാണ്.
ചെമ്മീൻ ഇപ്പോൾ ഇറങ്ങിയ അനുരാഗം വരെയുള്ളവയിൽ മലയാളിയുടെ ഫേവറീറ്റ് പ്രണയസിനിമകൾ നിരവധിയാണ്.1980ല്‍ ഇറങ്ങിയ ചാമരം അധ്യാപികയുടെയും വിദ്യാർഥിയുടെയും പ്രണയകഥയാണ് ഭരതൻ സംവിധാനം ചെയ്ത സിനിമയിൽ പറഞ്ഞത്.
1982ലെ "എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു', ധനികനായ നായകന്റെയും ഇടത്തരം കുടുംബത്തിൽപ്പെട്ട നായികയുടെയും കഥയാണ്. ഭദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. 1990ല്‍ "ഇന്നലെ', അപകടത്തിൽ ഓർമ നഷ്ടപ്പെട്ട യുവതിയും അവളെ സ്നേഹിച്ച യുവാവിന്റെയും കഥ പറഞ്ഞ സിനിമയാണ്. പത്മരാജനാണ് സംവിധായകൻ.
1992ല്‍ "സര്‍ഗം', കുട്ടന്റെയും ഹരിദാസിന്റെയും തങ്കമണിയുടെയും സംഗീതസാന്ദ്രമായ കഥ പറഞ്ഞ സിനിമയുടെ സംവിധായകൻ ഹരിഹരനാണ്. മനോജ് കെ.ജയൻ, വിനീത്, രംഭ എന്നിവർ മത്സരിച്ചഭിനയിച്ചു.
1996ല്‍ ഇറങ്ങിയ "ഈ പുഴയും കടന്ന്', എന്ന ഗ്രാമീണപ്രണയസിനിമ സൂപ്പർഹിറ്റായിരുന്നു. കമലായിരുന്നു സംവിധായകൻ.
1997ല്‍ "അനിയത്തിപ്രാവ്', പ്രണയസിനിമകളിലെ ക്ലാസിക്കാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട കമിതാക്കളുടെ പ്രണയവും അവരുടെ കുടുംബബന്ധങ്ങളുടെയും കഥ പറഞ്ഞ സിനിമ ഫാസിലാണ് സംവിധാനം ചെയ്തത്.
1999ല്‍ "നിറം', സൗഹൃദവും പ്രണയവും വിഷയമായ സിനിമയാണ്. കുഞ്ചാക്കോ ബോബനും ശാലിനിയും ജോമോളും അഭിനയിച്ച സിനിമ ത്രികോണപ്രണയകഥയാണ് പറഞ്ഞത്. കമലാണ് സംവിധായകൻ.
2014ല്‍ നായകന്റെ പിറകെ പ്രണയവുമായി നടക്കുന്ന നായികയുടെ കഥ പറഞ്ഞ "ഓം ശാന്തി ഓശാന', സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫാണ്.
പ്രേക്ഷകർ ഭാഷാ അതിർവരുമ്പുകളില്ലാതെ ഹിറ്റാക്കിയ 2015ലെ കൾട്ട് സിനിമയാണ് "പ്രേമം', അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ പ്രണയസിനിമകളിൽ ഒന്നാംനിരയിലാണ്.
2022ല്‍ ഇറങ്ങിയ "ഹൃദയം' പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ്. എഞ്ചിനിയറിംഗ് കോളജിലെ പ്രണയം പറഞ്ഞ സിനിമയിൽ പ്രണവ് മോഹൻലാൽ മികച്ച അഭിനയമാണ് കാഴ്ച വച്ചത്.
പ്രണയസിനിമകളുടെ ലിസ്റ്റ് തീരുന്നില്ല. തട്ടത്തിൻമറയത്ത്, അന്നയും റസൂലും, നഖക്ഷതങ്ങൾ, നന്ദനം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പറന്ന് പറന്ന് പറന്ന്, നീലത്താമര, തൂവാനത്തുമ്പികൾ, എന്ന് നിന്റെ മൊയ്തീൻ,
അനാർക്കലി, പ്രണയവിലാസം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കാണാമറയത്ത്,എന്നെന്നും കണ്ണേട്ടന്റെ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഗസൽ, മായാനദി, മതിലുകൾ, ഞാൻ ഗന്ധർവൻ,
ദേവദൂതൻ, യാത്രാ, മേഘമൽഹാർ, ബാംഗ്ലൂർ ഡെയ്സ്, രാമന്റെ ഏദൻതോട്ടം, പൊറിഞ്ചുമറിയം ജോസ്, രമണൻ, ഉൾക്കടൽ, മദനോത്സവം, മഞ്ഞിൽ വിരിഞ്ഞപൂക്കൾ, മേള, ഡെയ്സി, തുടങ്ങി ലിസ്റ്റ് ഏറെ നീണ്ടുപോകും.
ഇപ്പോൾ ഇറങ്ങിയ അനുരാഗവും ഫീൽഗുഡ് പ്രണയസിനിമകളിൽ ഫസ്റ്റ് ക്രഷ് തോന്നുന്ന സിനിമയാണ്. മൂന്നുവ്യത്യസ്ത പ്രണയമാണ് മറ്റുപ്രണയസിനിമകളില് നിന്നു അനുരാഗത്തെ വേറിട്ടുനിര്‍ത്തുന്നത്. പ്രണയത്തിനു പ്രായമില്ലെന്ന് പറയുന്ന ചിത്രം ഷഹദ് നിലമ്പൂരാണ് സംവിധാനം ചെയ്തത്.