ന്യൂഡൽഹി: അമൃതപുരി റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനമായ സെപ്റ്റംബർ നാലിന് (തിങ്കൾ) രാവിലെ അവരവരുടെ വീടുകളിൽ പൂക്കളങ്ങളൊരുക്കും.
രാവിലെ 10ന് മുന്‍പായി പ്രകൃതിദത്തമായ പൂക്കളാൽ ഒരുക്കുന്ന ഏറ്റവും നല്ല പൂക്കളങ്ങൾക്ക് ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മൂന്നിന് രാവിലെ 11.30നു മുന്‍പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് (തിങ്കൾ) രാവിലെ 10 മുതൽ കോളനിയിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറും. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു പുറമെ ഓണസദ്യയും ഉണ്ടാവും. തിരുവോണദിവസത്തെ പൂക്കള മത്സരത്തിൽ വിജയികളായവർക്കും ചിത്ര രചനാ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കണ്‍വീനർ എസ്. തുളസീധരൻ അറിയിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി
അമൃതപുരി റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം
08:56 PM Sep 01, 2017 | Deepika.com