19 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി മീര ജാസ്മിനും മാധവനും. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ റൺ, ആയുധ എഴുത്ത് (2004) എന്നീ സൂപ്പർഹിറ്റ് സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
ഇവരെ കൂടാതെ നയൻതാരയും സിദ്ധാർഥും കാളി വെങ്കട്ടും ചിത്രത്തിൽ അഭിനയിക്കുന്നു. ഗായിക ശക്തിശ്രീ ഗോപാലൻ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. യൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
19 വർഷങ്ങൾക്ക് ശേഷം ഒന്നിക്കാനൊരുങ്ങി മീര ജാസ്മിനും മാധവനും
11:58 AM May 10, 2023 | Deepika.com