500 കോ​ടി ബ​ജ​റ്റി​ൽ പ്ര​ഭാ​സി​ന്‍റെ ആ​ദി​പു​രു​ഷ്; ട്രെ​യി​ല​ർ

03:55 PM May 09, 2023 | Deepika.com

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ആ​ദി​പു​രു​ഷി​ന്‍റെ ട്രെ​യി​ല​ര്‍ എ​ത്തി. രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. രാ​മ-​രാ​വ​ണ യു​ദ്ധം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. തി​ന്മ​യ്ക്ക് മു​ക​ളി​ൽ ന​ന്മ​യു​ടെ വി​ജ​യം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ.

ബോ​ളി​വു​ഡ് ചി​ത്രം താ​നാ​ജി ഒ​രു​ക്കി​യ ഓം ​റൗ​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ടി ​സീ​രി​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. വി​എ​ഫ്എ​ക്സി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യു​ടെ ബ​ജ​റ്റ് 500 കോ​ടി​യാ​ണ്.



ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​നെ​തി​രെ വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള കാ​ർ​ട്ടൂ​ണു​ക​ൾ​ക്കും ഗെ​യി​മു​ക​ൾ​ക്കും പോ​ലും ഇ​തി​ലും നി​ല​വാ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ. 3ഡി​യി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ് എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്ര​മെ​ത്തും.

രാ​ഘ​വ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്ര​ഭാ​സും ല​ങ്കേ​ഷ് എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി സെ​യ്ഫ് അ​ലി​ഖാ​നും എ​ത്തു​ന്നു. ചി​ത്ര​ത്തി​ല്‍ ജാ​ന​കി​യാ​യി കൃ​തി സ​നോ​ണും ല​ക്ഷ്മ​ണ​നാ​യി സ​ണ്ണി സിം​ഗും ഹ​നു​മാ​നാ​യി ദേ​വ​ദ​ത്ത നാ​ഗേ​യും അ​ഭി​ന​യി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കേ​റി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ദി​പു​രു​ഷ്. 250 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സി​നാ​യി മാ​ത്രം ചി​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്. 120 കോ​ടി​യാ​ണ് പ്ര​ഭാ​സി​ന്‍റെ പ്ര​തി​ഫ​ലം. ചി​ത്രം ജൂ​ൺ 16ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.