ബോ​ക്സ് ഓ​ഫീ​സി​ൽ പ്ര​ള​യ​മാ​യി 2018; നാ​ലു ദി​വ​സം കൊ​ണ്ട് നേ​ടി​യ​ത് റി​ക്കാ​ർ​ഡ് ക​ള​ക്ഷ​ൻ

11:35 AM May 09, 2023 | Deepika.com

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​ന്ന ചി​ത്രം റി​ക്കാ​ർ​ഡ് ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റു​ന്നു. പ്ര​ള​യം ഇ​തി​വൃ​ത്ത​മാ​ക്കി ഒ​രു​ക്കി​യ ചി​ത്രം റി​ലീ​സ് ചെ​യ്ത് നാ​ലു ദി​വ​സം പി​ന്നീ​ടു​ന്പോ​ൾ ഇ​തു​വ​രെ നേ​ടി​യ​ത് 32 കോ​ടി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ നാ​ലു​ദി​വ​സ​ത്തെ ആ​ഗോ​ള ക​ള​ക്ഷ​ൻ തു​ക​യാ​ണി​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ൽ നി​ന്നും മാ​ത്രം ല​ഭി​ച്ച​ത് ഒ​ൻ​പ​തു​കോ​ടി രൂ​പ​യാ​ണ്. 9.3 കോ​ടി യു​എ​ഇ ക​ള​ക്ഷ​നാ​യി നേ​ടി. ആ​ദ്യ ദി​നം 1.85 കോ​ടി രൂ​പ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​ൻ. ര​ണ്ടാം ദി​വ​സം ഏ​ക​ദേ​ശം 3.5 കോ​ടി രൂ​പ​യും. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മാ​ത്രം 67 സ്‌​പെ​ഷ​ൽ ഷോ​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ന്ന​ത്.



ഇ​തോ​ടെ ഒ​ടി​ടി, സാ​റ്റ്‌​ലൈ​റ്റ്, തി​യ​റ്റ​ർ ഷെ​യ​ർ, ഓ​വ​ർ​സീ​സ് ഷെ​യ​ർ എ​ന്നി​വ​യി​ൽ നി​ന്നും സി​നി​മ സാ​മ്പ​ത്തി​ക​മാ​യും ലാ​ഭ​മാ​യി ക​ഴി​ഞ്ഞു. ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി​രി​ക്കും 2018.



വ​ൻ താ​ര​നി​ര​യു​ണ്ടാ​യി​ട്ടും വ​ലി​യ പ്ര​മോ​ഷ​നൊ​ന്നു​മി​ല്ലാ​തെ ഒ​ന്നു​മി​ല്ലാ​തെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​മാ​ണ് 2018. ടൊ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, അ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്.

അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് അ​ഖി​ൽ ജോ​ർ​ജാ​ണ്. ച​മ​ൻ ചാ​ക്കോ ചി​ത്ര​സം​യോ​ജ​നം. നോ​ബി​ൻ പോ​ളി​ന്‍റേ​താ​ണ് സം​ഗീ​തം. വി​ഷ്ണു ഗോ​വി​ന്ദ് സൗ​ണ്ട് ഡി​സൈ​ൻ. ക്യാ​വ്യാ ഫി​ലിം​സ്, പി​കെ പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി, സി.​കെ. പ​ത്മ​കു​മാ​ർ, ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം.