ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷം "പൊന്നോണ നിലാവ്’ സെപ്റ്റംബർ ഏഴിന് (വ്യാഴം) വൈകുന്നേരം 5.30 മുതൽ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര ടെക്സ്റ്റെൽസ് മന്ത്രി സ്മൃതി ഇറാനി മുഖ്യാതിഥിയും ഡിഡിഎ ലാൻഡ് കമ്മീഷണർ ആർ. സുബു (ഐഎഎസ്) വിശിഷ്ടാതിഥിയുമായിരിക്കും. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും ഡിഎംഎ രക്ഷാധികാരിയുമായ പ്രഫ. പി.ജെ. കുര്യൻ അധ്യക്ഷത വഹിക്കും. ഡിഎംഎ പ്രസിഡന്റ് സി.എ. നായർ മുഖ്യ പ്രഭാഷണം നടത്തും. ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ന്ധപൊന്നോണ നിലാവ്’’ജനറൽ കണ്‍വീനറും ഡിഎംഎ വൈസ് പ്രസിഡന്റുമായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി, ട്രഷറർ സി.ബി. മോഹനൻ തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ 2016-17 വിദ്യാഭ്യാസ വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ്ടു വിദ്യാർഥികളെ ആദരിക്കും. ഓണാഘോഷത്തോടനുബന്ധിച്ചു സെപ്റ്റംബർ മൂന്നിന് ആർകെ പുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ ഒന്‍പതു മുതൽ ഉച്ചക്ക് 12 വരെ നടക്കുന്ന പൂക്കള മത്സരത്തിൽ വിജയികളാകുന്നവർക്ക് ഡിഎംഎ അനുകൂൽ മേനോൻ എവർ റോളിംഗ് ട്രോഫിയും മറ്റു സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
ഡിഎംഎ കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയും വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന ദൃശ്യശ്രാവ്യ കലാസൃഷ്ടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും.
വിവരങ്ങൾക്ക്: 26195511.
റിപ്പോർട്ട്: പി.എൻ. ഷാജി
"പൊന്നോണ നിലാവ്' സെപ്റ്റംബർ ഏഴിന്
06:46 PM Aug 28, 2017 | Deepika.com