ന​ടി അ​പൂ​ര്‍​വ ബോ​സി​ന്‍റെ ര​ജി​സ്റ്റ​ർ വി​വാ​ഹം ക​ഴി​ഞ്ഞു; ചി​ത്ര​ങ്ങ​ൾ

02:36 PM May 06, 2023 | Deepika.com

ന​ടി അ​പൂ​ര്‍​വ ബോ​സ് വി​വാ​ഹി​ത​യാ​യി. സു​ഹൃ​ത്ത് ധി​മ​ൻ ത​ല​പ​ത്ര​യാ​ണ് വ​ര​ൻ. ദീ​ർ​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും ര​ജി​സ്റ്റ​ർ വി​വാ​ഹ​മാ​ണ് ക​ഴി​ഞ്ഞ​ത്. വി​വാ​ഹ ചി​ത്ര​ങ്ങ​ൾ ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു.



നി​യ​മ​പ​ര​മാ​യി ര​ണ്ട് പേ​രും പ​ര​സ്പ​രം കു​ടു​ങ്ങി എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ചി​ത്രം താ​രം പ​ങ്കു​വ​ച്ച​ത്. വ​ള​രെ ചു​രു​ങ്ങി​യ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ന​വം​ബ​റി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​വാ​ഹാ​ഘോ​ഷം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി.



മ​ല​ര്‍​വാ​ടി ആ​ട്‌​സ് ക്ല​ബ്ബ്, പ്ര​ണ​യം, പ​ത്മ​ശ്രീ ഡോ​ക്ട​ര്‍ സ​രോ​ജ് കു​മാ​ര്‍’, പൈ​സ പൈ​സ, പ​കി​ട, ഹേ​യ് ജൂ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ താ​ര​മാ​ണ് അപൂർവ.



സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ യൂ​നൈ​റ്റ​ഡ് നേ​ഷ​ന്‍​സ് എ​ന്‍​വി​യോ​ണ്‍​മെ​ന്‍റ് പ്രോ​ഗ്രാം ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​പൂ​ര്‍​വ. ജ​നീ​വ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.



ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ലോ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സി​ല്‍ ന​ടി ജോ​ലി​ക്കു പ്ര​വേ​ശി​ച്ച​ത്.