ഫി​ൻ​ല​ൻ​ഡി​ൽ നി​ന്നും 2018ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ടൊ​വീ​നോ​യും കു​ടും​ബ​വും; വീ​ഡി​യോ

12:08 PM May 06, 2023 | Deepika.com

വെ​ള്ളി​യാ​ഴ്ച റി​ലീ​സാ​യ 2018 എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യം ഫി​ൻ​ല​ൻ​ഡി​ൽ ആ​ഘോ​ഷി​ച്ച് ന​ട​ൻ ടൊ​വീ​നോ. മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​കു​ടും​ബ​ത്തി​നും ഒ​പ്പം ഷാം​പെ​യ്ൻ പൊ​ട്ടി​ച്ചാ​ണ് താ​രം വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഭാ​ര്യ ലി​ഡി​യയെ​യും മ​ക്ക​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി യൂ​റോ​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് ടൊ​വീ​നോ​യും കു​ടും​ബ​വും. ഇ​ത്ത​വ​ണ​ത്തെ യാ​ത്ര​യി​ൽ താ​ര​ത്തി​നൊ​പ്പം മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​കു​ടും​ബ​ങ്ങ​ളു​മു​ണ്ട്.



ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം അ​റി​യി​ക്കാ​നാ‌​യി താ​രം ഫി​ൻ​ല​ൻ​ഡി​ൽ നി​ന്നും ലൈ​വി​ൽ എ​ത്തി​യി​രു​ന്നു. ഈ ​സി​നി​മ റി​ലീ​സ് ചെ​യ്യു​മ്പോ​ൾ നാ​ട്ടി​ലി​ല്ല എ​ന്ന​ത് ത​ന്‍റെ ക​രി​യ​റി​നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് താ​രം പ​റ​ഞ്ഞി​രു​ന്നു. ഞാ​യ​റാ​ഴ്ച തി​രി​കെ കേ​ര​ള​ത്തി​ലെ​ത്തു​ന്ന താ​രം കു​ടും​ബ​സ​മേ​തം ചി​ത്രം കാ​ണാ​നാ​യി എ​ത്തു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

‘2018’ സി​നി​മ​യി​ൽ അ​നൂ​പ് എ​ന്ന നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യാ​ണ് ടൊ​വീ​നോ എ​ത്തു​ന്ന​ത്. പ​ട്ടാ​ള​ത്തി​ൽ നി​ന്ന് പേ​ടി​ച്ചോ​ടി എ​ത്തു​ന്ന അ​നൂ​പ് പി​ന്നീ​ട് നാ​ടി​ന്‍റെ യ​ഥാ​ർ​ഥ ഹീ​റോ​യാ​യി മാ​റു​ക​യാ​ണ് ചി​ത്ര​ത്തി​ൽ. ഗം​ഭീ​ര​പ്ര​ക​ട​ന​മാ​ണ് താ​രം ചി​ത്ര​ത്തി​ൽ കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്.