നെ​യ്മ​റി​നെ ക​ണ്ടെ​ത്താ​ൻ മാ​ത്യുവും ന​സ്‌‌‌​ലി​നും; നെ​യ്മ​ർ ട്രെ​യി​ല​ർ

09:37 AM May 06, 2023 | Deepika.com

ഒ​രു നാ​യ​ക്കു​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന "നെ​യ്മ​ർ " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ സു​ധി മാ​ഡി​സ​ൺ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മാ​ത്യുവും ന​സ്‌​ലി​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഗോ​പി​സു​ന്ദ​ർ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ഷാ​ൻ റ​ഹ്‌​മാ​ൻ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. പു​തു​മു​ഖം ഗൗ​രി കൃ​ഷ്ണ​യും കീ​ർ​ത്ത​ന​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്ന ഹി​റ്റ്‌ ചി​ത്ര​ത്തി​ന് ശേ​ഷം വി ​സി​നി​മാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ പ​ത്മ ഉ​ദ​യ് നി​ർ​മി​ക്കു​ന്ന "നെ​യ്മ​ർ" മെ​യ് 12 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.



ജോ ​ആ​ൻ​ഡ് ജോ​യ്ക്ക് ശേ​ഷം മാ​ത്യു- ന​സ്‌​ലി​ൻ ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഇ​വ​രെ കൂ​ടാ​തെ വി​ജ​യ​രാ​ഘ​വ​ൻ, ഷ​മ്മി തി​ല​ക​ൻ, ജോ​ണി ആ​ന്‍റ​ണി, മ​ണി​യ​ൻ പി​ള്ള രാ​ജു ,ഗൗ​രി കൃ​ഷ്ണ, കീ​ർ​ത്ത​ന ശ്രീ​കു​മാ​ർ,അ​മ​ല റോ​സ്, തു​ഷാ​ര പി​ള്ള, ര​ശ്മി ബോ​ബ​ൻ, ബേ​ബി ദേ​വ​ന​ന്ദ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ-​പോ​ൾ​സ​ൺ സ്ക​റി​യ,ആ​ദ​ർ​ശ് സു​കു​മാ​ര​ൻ. എ​ഡി​റ്റിം​ഗ്-​നൗ​ഫ​ൽ അ​ബ്ദു​ല്ല. പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ഗോ​പി​സു​ന്ദ​ർ, സം​ഗീ​തം-​ഷാ​ൻ റ​ഹ്മാ​ൻ. ക്യാ​മ​റ-​ആ​ൽ​ബി. ശ​ബ്ദ​മി​ശ്ര​ണം- വി​ഷ്ണു ഗോ​വി​ന്ദ്.