ഉ​മ്മ​യെ ആ​ഘോ​ഷി​ക്കാ​ൻ ഒ​രു ദി​വ​സം മ​തി​യാ​കി​ല്ല; ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

10:43 AM May 05, 2023 | Deepika.com

മാ​താ​വ് സു​ല്‍​ഫ​ത്തി​ന് പി​റ​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഉ​മ്മ​യെ ആ​ഘോ​ഷി​ക്കാ​ൻ ഒ​രു ദി​വ​സം മ​തി​യാ​കി​ല്ലെ​ന്നും എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​ണ്ടാ​കു​ന്ന സ​മ​യം കൂ​ടി​യാ​യ​തി​നാ​ൽ ഉ​മ്മ​ച്ചി ഏ​റ്റ​വും സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കു​മെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. സു​ൽ​ഫ​ത്തി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ മാ. ​ഉ​മ്മി​ച്ചി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലാ​ണ് ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ കേ​ക്കു​ക​ളു​ടെ ആ​ഴ്ച്ച ആ​രം​ഭി​ക്കു​ന്ന​ത്. വീ​ട്ടി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന സ​മ​യം കൂ​ടി​യാ​ണ​ത്. മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും ഒ​പ്പ​മു​ള്ള​ത് കൊ​ണ്ട് ഓ​രോ വ​ർ​ഷ​ങ്ങ​ളി​ലെ​യും ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ സ​മ​യ​മാ​ണ് ഉ​മ്മ​ക്കി​തെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്.

ഞ​ങ്ങ​ൾ​ക്കാ​യി ഉ​മ്മ വീ​ട് ഒ​രു​ക്കും, ഞ​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി, എ​ല്ലാ​വ​രെ​യും വ​ഷ​ളാ​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന പ​ങ്ക് ഉ​മ്മ​യ്ക്കാ​ണ്. ഉ​മ്മ​യെ ആ​ഘോ​ഷി​ക്കാ​ൻ ഒ​രു ദി​വ​സം മ​തി​യാ​കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ ഉ​മ്മ ഈ ​ഒ​രു ദി​വ​സം മാ​ത്ര​മെ സ​മ്മ​തി​ക്കാ​റു​ള്ളൂ എ​ന്ന​താ​ണ് വാ​സ്ത​വം. ഉ​മ്മ​യ്ക്കി​തൊ​ന്നും ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും ഈ ​ദി​നം ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ഉ​മ്മ.
ദു​ൽ​ഖ​ർ കു​റി​ച്ചു.