യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ പി​ൻ​മാ​റി​യ ക്യാ​മാ​റ​മാ​ൻ​മാ​രോ​ട്; 2018നെ ​കു​റി​ച്ച് ജൂ​ഡ് ആ​ന്ത​ണി

10:24 AM May 05, 2023 | Deepika.com

2018 Everyone is a hero എ​ന്ന ചി​ത്ര​ത്തി​നാ​യി നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. കൂ​ടെ നി​ന്ന​വ​ർ​ക്ക് ന​ന്ദി​യെ​ന്നും പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ ഇ​ന്നു മു​ത​ൽ റി​ലീ​സ് ചെ​യ്യു​ക​യാ​ണെ​ന്നും ജൂ​ഡ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

2018- Everyone is a hero!! ഇ​ന്ന് നീ​ണ്ട കാ​ത്തി​രി​പ്പ് അ​വ​സാ​നി​ക്കു​ക​യാ​ണ്. 2018 ഒ​ക്ടോ​ബ​ര്‍ 16ന് ​ഈ സി​നി​മ അ​നൗ​ണ്‍​സ് ചെ​യ്ത അ​ന്ന് മു​ത​ല്‍ ഞാ​ന്‍ അ​നു​ഭ​വി​ച്ച മാ​ന​സി​ക സം​ഘ​ര്‍​ഷം ഊ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഒ​രു​പാ​ട് പേ​രോ​ട് ക​ട​പ്പാ​ടും ന​ന്ദി​യു​മു​ണ്ട്.

ഈ ​സി​നി​മ സം​ഭ​വി​ക്കാ​ന്‍ എ​ന്തു ത്യാ​ഗ​വും ചെ​യ്യാ​ന്‍ ത​യ്യാ​റാ​യ എ​ന്‍റെ ഭാ​ര്യ ഡി​യാ​ന, എ​ന്‍റെ അ​പ്പ​നും അ​മ്മ​യും, ചേ​ട്ട​നും കു​ടും​ബ​വും, അ​നി​യ​ത്തി​യും കു​ടും​ബ​വും, പ​പ്പ​യും മ​മ്മി​യും അ​ളി​യ​നും കു​ടും​ബ​വും എ​ന്‍റെ എ​ല്ലാ ബ​ന്ധു​ക്ക​ളും, സി​നി​മ ന​ട​ക്കും അ​ളി​യാ എ​ന്ന് എ​ന്നെ ആ​ശ്വ​സി​പ്പി​ച്ചി​രു​ന്ന എ​ന്‍റെ കൂ​ട്ടു​കാ​ര്‍ ഇ​വ​രി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഈ ​സി​നി​മ ഞാ​ന്‍ പ​ണ്ടേ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നേ​നെ.

2019 ജൂ​ണ്‍ മു​ത​ല്‍ ഈ ​നി​മി​ഷം വ​രെ ക​ട്ട​ക്ക് കൂ​ടെ നി​ന്ന എ​ന്‍റെ സ​ഹ എ​ഴു​ത്തു​കാ​ര​ന്‍, അ​നി​യ​ന്‍ അ​ഖി​ല്‍ പി. ​ധ​ര്‍​മ​ജ​ന്‍, എ​ന്‍റെ ക​ണ്ണീ​ര്‍ ക​ണ്ട ആ​ദ്യ എ​ഴു​ത്തു​കാ​ര​ന്‍. ഈ ​സി​നി​മ ഏ​റ്റ​വും മി​ക​ച്ച​താ​യി എ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ മോ​ഹ​ന്‍ ദാ​സ് എ​ന്ന മ​ണി​ചേ​ട്ട​ന് അ​തി​ല്‍ ഒ​രു​പാ​ട് പ​ങ്കു​ണ്ട്.

സി​നി​മ ന​ട​ക്കി​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും എ​ന്‍റെ കൂ​ടെ നി​ന്ന ആ​ളാ​ണ് മ​ണി​ചേ​ട്ട​ന്‍, ഈ ​സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നെ​ര്‍. ന​ന്ദി​യു​ണ്ട്, ക​മ്മി​റ്റ് ചെ​യ്തി​ട്ടും ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ഈ ​പ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ ക്യാ​മ​റ​മാ​ന്‍​മാ​രോ​ട്, ഇ​ല്ലെ​ങ്കി​ല്‍ അ​ഖി​ല്‍ ജോ​ര്‍​ജ് എ​ന്ന മു​ത്തി​നെ എ​നി​ക്കു ല​ഭി​ക്കി​ല്ലാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​ട്ടോ​ഗ്രാ​ഫെ​ര്‍​സ് ലി​സ്റ്റി​ല്‍ അ​ഖി​ല്‍ ഏ​റ്റ​വും ടോ​പ്പി​ല്‍ ഉ​ണ്ടാ​കും. ച​മ​ന്‍ ചാ​ക്കോ ഈ ​സി​നി​മ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​ളു​ക​ളി​ല്‍ ഒ​ന്നാ​ണ്. ഒ​രു എ​ഡി​റ്റ​ര്‍ മാ​ത്ര​മ​ല്ല ച​മ​ന്‍, കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ മി​ടു​ക്ക​നാ​ണ്. ച​മ​ന്‍ ഇ​ല്ലാ​ത്ത 2018 ചി​ന്തി​ക്കാ​ന്‍ പ​റ്റി​ല്ല.

രാ​വും പ​ക​ലും ഉ​റ​ക്ക​മൊ​ഴി​ച്ചു നോ​ബി​ന്‍ എ​നി​ക്കു ത​ന്ന ബി‌​ജി‌​എം കേ​ട്ടു ഞാ​ന്‍ ഞെ​ട്ടി​യി​ട്ടു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ നി​മി​ഷ നേ​രം കൊ​ണ്ടൊ​ക്കെ വി​സ്മ​യ​ങ്ങ​ള്‍ അ​യ​ച്ചു ത​രും. എ​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട എ​ന്‍റെ സ​ഹോ​ദ​ര തു​ല്യ​നാ​യ മ്യൂ​സി​ക് ഡി​റ​ക്ട​ര്‍ നോ​ബി​ന്‍, ക​ന്ന​ഡ ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യി​ലെ തി​ര​ക്കി​ല്‍ നി​ന്നും ഈ ​സി​നി​മ​യോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ട് വ​ന്ന​യാ​ളാ​ണ്.

ഈ ​സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന നാ​യ​ക​ന്‍ ശ​ബ്ദ​മാ​ണ്, വി​ഷ്ണു ഗോ​വി​ന്ദ് എ​ന്ന മ​ജീ​ഷ്യ​ന്‍റെ ക​യ്യി​ല്‍ അ​ത് ഭ​ദ്ര​മാ​ണ്. എ​ന്‍റെ കൂ​ട്ടു​കാ​ര​ന്‍ ആ​യ​ത് കൊ​ണ്ട് പ​റ​യു​ക​യ​ല്ല, ഇ​വ​ന്‍ ഒ​രു സം​ഭ​വ​മാ​ണ്. ഈ ​സി​നി​മ​യി​ല്‍ തോ​ളോ​ട് ചേ​ര്‍​ന്ന് എ​ന്‍റെ കൂ​ടെ നി​ന്ന അ​സ്സോ​സി​യ​റ്റ് സൈ​ല​ക്സ് ചേ​ട്ട​ന്‍, ഇ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​റി​യാം എ​ന്തു മാ​ത്രം ശാ​രീ​രി​ക അ​ദ്ധ്വാ​നം അ​ദ്ദേ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ന്ന്.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ സം​വി​ധാ​യ​ക​ര്‍, ശ്യാം, ​സി​റാ​ജ് ചേ​ട്ട​ന്‍, അ​ര​വി​ന്ദ്, അ​ല​ന്‍, അ​രു​ണ്‍ ഇ​വ​രി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ ഇ​ത്ര​യും ഭം​ഗി ആ​കി​ല്ലാ​യി​രു​ന്നു. ഗോ​പ​ന്‍ ചേ​ട്ട​ന്‍, സി​ബി​ന്‍, സു​നി​ലേ​ട്ട​ന്‍, ജ​സ്റ്റി​ന്‍, അ​ഖി​ല്‍, ശ്രീ​കു​മാ​ര്‍ ചേ​ട്ട​ന്‍ അ​ങ്ങ​നെ ഒ​രു വ​ലി​യ ശ​ക്തി പ്രൊ​ഡ​ക്ഷ​ന്‍ ഭാ​ഗ​ത്തും, മ​ഴ, യൂ​ണി​റ്റ്, ജി​ബ്, ഗോ​ഡ, ക്രെ​യി​ന്‍ , ഡ്രൈ​വേ​ര്‍​സ്, മേ​ക്ക​പ്പ്, കോ​സ്റ്റ്യൂം, ഫു​ഡ്, സെ​ക്യുരി​റ്റി എ​ന്നി​ങ്ങ​നെ വ​ലി​യൊ​രു ടീം ​കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ട് 2018 ഇ​ന്ന് ഒ​രു​ഗ്ര​ന്‍ തീ​യേ​റ്റ​ര്‍ അ​നു​ഭ​വ​മാ​യി മാ​റും.

ഈ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച എ​ല്ലാ​വ​രോ​ടും പ്ര​ത്യേ​കി​ച്ചു എ​ന്‍റെ സ​ഹോ​ദ​ര​ന്‍ ടോ​വി​നോ, തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ക​ട​പ്പാ​ട് നി​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും ഡെ​ഡി​കേ​ഷ​ന്. ഈ ​സി​നി​മ അ​നൌ​ണ്‍​സ് ചെ​യ്ത അ​ന്ന് മു​ത​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ത​ന്നെ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ ''ജൂ​ഡി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന്'" കൂ​ടെ നി​ന്ന ആ​ന്‍റോ ചേ​ട്ട​ന്‍, എ​ന്തു പ്ര​ശ്നം വ​ന്നാ​ലും അ​ത് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ചേ​ട്ട​ന്‍റെ ക​ഴി​വാ​ണ് ഈ ​സി​നി​മ ഇ​ന്ന് ഈ ​രൂ​പ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​ത്. ഇ​നി ന​ന്ദി പ​റ​യാ​നു​ള്ള​ത് എ​ന്‍റെ ദൈ​വ ദൂ​ത​നോ​ടാ​ണ്.

വേ​ണു കു​ന്ന​പ്പി​ള്ളി , കാ​വ്യ ഫി​ലിം​സ് എ​ന്ന ബാ​ന​റി​ന്‍റെ സാ​ര​ഥി, ഒ​രു​പാ​ട് ബി​സി​ന​സു​ക​ള്‍ ഉ​ള്ള വി​ജ​യ​ക്കോ​ടി പാ​റി​ച്ച വ്യ​വ​സാ​യി, ന​ല്ലൊ​രു എ​ഴു​ത്തു​കാ​ര​ന്‍, മ​നു​ഷ്യ​സ്നേ​ഹി. പ​ക്ഷേ എ​നി​ക്ക് ഇ​തെ​ല്ലാ​ത്തി​നെ​ക്കാ​ളും ഉ​പ​രി ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​ണ്. ന​ഷ്ട്ട​പ്പെ​ട്ട് പോ​യി എ​ന്ന് ഞാ​ന്‍ ക​രു​തി​യ 2018 സി​നി​മ കൈ ​കൊ​ണ്ട് കോ​രി​യെ​ടു​ത്ത് എ​ന്‍റെ ഉ​ള്ളം ക​യ്യി​ല്‍ വ​ച്ച് ത​ന്ന ദൈ​വം.
Thank you, sir. Today is our day.
🙂
ഇ​നി വി​ധി എ​ഴു​തേ​ണ്ട​ത് നി​ങ്ങ​ളാ​ണ്. ഈ ​സി​നി​മ​യു​ടെ ഭാ​വി എ​ന്തു ത​ന്നെ ആ​യാ​ലും , ഞ​ങ്ങ​ളു​ടെ നൂ​റ് ശ​ത​മാ​ന​വും ഈ ​സി​നി​മ​യി​ല്‍ അ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ള്‍​ക്ക് ഇ​തൊ​രു ന​ല്ല തീ​യേ​റ്റ​ര്‍ അ​നു​ഭ​വ​മാ​യി​രി​ക്കും. അ​ത് ഞാ​ന്‍ വാ​ക്ക് ത​രു​ന്നു. ന​ന്ദി ദൈ​വ​മേ , പ്ര​പ​ഞ്ച​മേ, എ​ന്‍റെ സ്വ​പ്ന​ത്തി​ല്‍ എ​ന്‍റെ കൂ​ടെ നി​ന്ന​തി​ന്. സ്നേ​ഹ​ത്തോ​ടെ ജൂ​ഡ്.