ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഓഗസ്റ്റ് 25 വെള്ളിയാഴ്ച വിനായക ചതുർത്ഥി ആഘോഷിക്കും. രാവിലെ 4.45ന് നിർമ്മാല്യ ദർശനം. അഞ്ചിന്് അഷ്ടദ്രവ്യ ഗണപതി ഹോമം. തുടർന്ന് മോദക നിവേദ്യവും ഉണ്ടാവും. ക്ഷേത്ര മേൽശാന്തി അഖിൽദേവിന്റെ കാർമ്മികത്വത്തിലാവും ചടങ്ങുകൾ നടക്കുക.
അഷ്ടദ്രവ്യ ഗണപതി ഹോമവും മോദക നിവേദ്യവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ് ഗഡ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി
07:38 PM Aug 21, 2017 | Deepika.com