സ്ത്രീധന പീഡനം; യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി

08:35 PM Aug 20, 2017 | Deepika.com
ന്യൂഡൽഹി: സ്ത്രീധനം പൂർണമായി നൽകിയില്ലെന്ന കാരണം പറഞ്ഞ് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ഡൽഹി വികാസ്പുരിയിലാണ് സംഭവം. 24 കാരിയായ പർവീന്ദർ കൗറിനെ ഭർത്താവ് ഗുർചരണ്‍ സിംഗും ബന്ധുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

2012ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പർവീന്ദറും ഗുർചരണിന്‍റെ വീട്ടുകാരും തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ വഴക്കു പതിവായിരുന്നെന്ന് പർവീന്ദറിന്‍റെ സഹോദരൻ പോലീസിനു മൊഴി നൽകി. സംഭവത്തിൽ ഗുർചരണിനെ പോലീസ് പിടികൂടിയിട്ടുണ്ട്.