ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം 20 ന്
07:38 PM Aug 19, 2017 | Deepika.com
ന്യൂഡൽഹി: ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഏകദിന സമ്മേളനം ഓഗസ്റ്റ് 20ന് (ഞായർ) വിശുദ്ധ കുർബാനക്കുശേഷം ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സമ്മേളനത്തിൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രഫസർ റവ. ഡോ. ഫിലിക്സ് യോഹന്നാൻ തട്ടാശേരിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഫാ. ടി.ജെ. ജോണ്സൻ, ഫാ. ഷാജി മാത്യൂസ്, ഫാ. ലെനി ചാക്കോ. സാമുവേൽ ജോർജ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.