റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.
കൃത്യനിഷ്ഠയുള്ള ഒരു കള്ളൻ ഒരു യുവ രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ മോഷണത്തിനായി എത്തുന്നതോടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ ജിബു ജേക്കബ്, രാജേഷ് പുന്നശ്ശേരി, പോൾ താടിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ശ്രീനാഥ് രാജേന്ദ്രൻ എന്നിവർ ഈണം പകർന്നിരിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - ലിനോ പോൾ. കലാസംവിധാനം - സുജിത് രാഘവ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്. പിആർഒ -വാഴൂർ ജോസ്. ഫോട്ടോ - മോഹൻ സുരഭി.
റാഫിയുടെ തിരക്കഥയിൽ ഹരിദാസിന്റെ സംവിധാനം; 'താനാരാ' വരുന്നു
10:56 AM May 04, 2023 | Deepika.com