22 കോ​ടി​യു​ടെ ന​ഷ്‌​ടം; ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് "ശാ​കു​ന്ത​ള'​മെ​ന്ന് നി​ർ​മാ​താ​വ്

10:42 AM May 04, 2023 | Deepika.com

25 വ​ർ​ഷ​ത്തെ സി​നി​മ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ് ശാ​കു​ന്ത​ളം എ​ന്ന ചി​ത്രം തി​രി​കെ ന​ൽ​കി​യ​തെ​ന്ന് നി​ർ​മാ​താ​വ് ദി​ല്‍ രാ​ജു. സ​മാ​ന്ത നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ ഒ​ര​ന​ക്ക​വും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 22 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ചി​ത്ര​ത്തി​ലൂ​ടെ നി​ർ​മാ​താ​വി​ന് ഉ​ണ്ടാ​യ​ത്.

2017 എ​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച വ​ർ​ഷ​മാ​യി​രു​ന്നു. നേ​നു ലോ​ക്ക​ൽ, ശ​ത​മാ​നം ഭ​വ​തി, മി​ഡി​ൽ ക്ലാ​സ് അ​ബ്ബാ​യി തു​ട​ങ്ങി ലാ​ഭം കി​ട്ടി​യ ഒ​രു​പാ​ട് സി​നി​മ​ക​ൾ ഉ​ണ്ടാ​യി. അ​ൻ​പ​ത് സി​നി​മ​ക​ൾ നി​ർ​മി​ച്ച​വ​യി​ൽ നാ​ലോ അ​ഞ്ചോ സി​നി​മ​ക​ളാ​ണ് ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ 25 വ​ർ​ഷ​ത്തെ സി​നി​മാ ക​രി​യ​റി​ല്‍ എ​നി​ക്ക് ഏ​റ്റ​വും ന​ഷ്മു​ണ്ടാ​ക്കി​യ സി​നി​മ​യാ​ണ് ശാ​കു​ന്ത​ള​മെ​ന്ന് ദി​ൽ രാ​ജു പ​റ​ഞ്ഞു.

65 കോ​ടി രൂ​പ​യി​ലേ​റെ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ചി​ത്രം തെ​ലു​ങ്ക് സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​ത്തി​ലേ​ക്കാ​ണ് കൂ​പ്പു​കു​ത്തി​യ​ത്. തെ​ലു​ങ്കി​ന് പു​റ​മേ, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്ത ചി​ത്രം പു​റ​ത്തി​റ​ങ്ങി ആ​ദ്യ ആ​ഴ്ച​യി​ൽ നേ​ടി​യ​ത് വെ​റും ഏ​ഴ് കോ​ടി രൂ​പ മാ​ത്ര​മാ​ണ്.