റി​ഹേ​ഴ്സ​ലി​നി​ട​യി​ൽ ന​ട​ൻ വി​ക്രത്തി​ന് പ​രു​ക്ക്; വാ​രി​യെ​ല്ലി​ന് ഒ​ടി​വ്

03:58 PM May 03, 2023 | Deepika.com

പാ. ​ര​ഞ്ജി​ത് ചി​ത്രം ‘ത​ങ്ക​ലാ​ൻ’ സി​നി​മ​യു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ ന​ട​ൻ വി​ക്ര​ത്തി​ന് പ​രു​ക്ക്. വാ​രി​യെ​ല്ലി​നാ​ണ് ഒ​ടി​വ് സം​ഭ​വി​ച്ച​ത്. സം​വി​ധാ​യ​ക​നൊ​പ്പം ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തോ​ടെ ത​ങ്ക​ലാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വും താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. വി​ക്ര​മി​ന്‍റെ ഓ​ഫി​സി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്‌ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.



‘പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍ 2ലെ ​പ്ര​ക​ട​ന​ത്തി​ന് ലോ​ക​മെ​മ്പാ​ടു​നി​ന്നും ചി​യാ​ന്‍ വി​ക്ര​മി​ന് ല​ഭി​ച്ച്‌ കൊ​ണ്ടി​രി​ക്കു​ന്ന നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍​ക്കും എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​യു​ന്നു. ഷൂ​ട്ടിം​ഗ് റി​ഹേ​ഴ്‌​സ​ലി​നി​ടെ ചി​യാ​ന് പ​രു​ക്ക് പ​റ്റു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ക​ലാ​ന്‍ ടീ​മി​നൊ​പ്പം കു​റ​ച്ച്‌ നാ​ള​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് ചേ​രാ​ന്‍ സാ​ധി​ക്കി​ല്ല.

അ​ദ്ദേ​ഹം എ​ല്ലാ​വ​രു​ടേ​യും സ്‌​നേ​ഹ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്നു. എ​ത്ര​യും വേ​ഗ​ത്തി​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ ഊ​ര്‍​ജ​ത്തോ​ടെ തി​രി​ച്ച്‌ വ​രു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കു​ന്നു. –വി​ക്ര​മി​ന്‍റെ മാ​നേ​ജ​ര്‍ ആ​യ യു​വ​രാ​ജ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.