അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ച് ഷാരുഖ് ഖാൻ. മുംബൈ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകുന്നതിനിടിയിലാണ് സംഭവം. ഷാരുഖിന്റെ മാനേജർ പൂജ ദദ്ലാനിയും ഒപ്പമുണ്ടായിരുന്നു.
ആരാധകർക്ക് നേരെ കൈവീശി പോകുന്നതിനിടിയിലാണ് എയർപോർട്ട് സ്റ്റാഫ് കൂടിയായ വ്യക്തി സെൽഫി എടുക്കനായി ശ്രമിച്ചത്. അനുവാദം ചോദിക്കാതെ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഷാരുഖ് കൈ തട്ടി മാറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഷാറുഖിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആരാധകരില്ലെങ്കില്‍ താരങ്ങളില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം.
അനുവാദമില്ലാതെ സെൽഫി; ആരാധകന്റെ കൈ തട്ടിമാറ്റി ഷാരുഖ് ഖാൻ
02:40 PM May 03, 2023 | Deepika.com