അ​ടു​ത്ത ചി​ത്ര​ത്തി​ൽ ആ​ദ്യം പ​രി​ഗ​ണി​ക്കു​ക ഷൈ​ൻ ടോ​മി​നെ: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

10:38 AM May 03, 2023 | Deepika.com

ഒ​രു അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ൽ നൂ​റു​ശ​ത​മാ​നം ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും കൃ​ത്യ​നി​ഷ്ഠ​യു​മു​ള്ള ആ​ളാ​ണ് ഷൈ​ൻ ടോം ​ചാ​ക്കോ​യെ​ന്ന് സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ നി​വ​ർ​ത്തി​യു​ണ്ടെ​ങ്കി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ​യെ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി.​കെ. പ്ര​കാ​ശ് ചി​ത്രം ‘ലൈ​വി’​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷെ​യി​ന്‍ നി​ഗ​ത്തി​നും ശ്രീ​നാ​ഥ് ഭാ​സി​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ര്‍​ശം.

ഞാ​ന്‍ സി​നി​മ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും നി​വ​ർ​ത്തി​യു​ണ്ടെ​ങ്കി​ല്‍ കാ​സ്റ്റിം​ഗി​ലെ ആ​ദ്യ​ത്തെ പേ​ര് ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടേ​താ​യി​രി​ക്കും. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഞാ​ൻ അ​ത്ര​ത്തോ​ളം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി ഊ​ഹാ​പോ​ഹ​ങ്ങ​ൾ ഇ​പ്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്. ഒ​രു അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ൽ 100 ശ​ത​മാ​നം കൃ​ത്യ​നി​ഷ്ഠ​യും, ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ഉ​ള്ള ആ​ളാ​ണ് ഷൈ​ൻ ടോം ​ചാ​ക്കോ. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.