ന്യൂഡൽഹി: കൽക്കാജി സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഫിനിൽ ഇഴരാത്ത് സിഎംഐ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്കൽ, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ നടന്നു.
ഓഗസ്റ്റ് നാല് മുതൽ ആരംഭിച്ച ആഘോഷങ്ങൾക്ക് വികാരി ഫാ. റോമൽ കന്യാപറന്പിൽ, ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, ഫാ. മാർട്ടിൻ പ്ലാമൂട്ടിൽ, ആർ. റോബി എന്നിവർ നേതൃത്വം നൽകി.
കൽക്കാജി പള്ളിയിൽ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
08:43 PM Aug 14, 2017 | Deepika.com