മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡബിൾസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിന് തുടക്കമായി. ചൊവ്വാഴ്ച വടുതല സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് മറ്റത്തിൽ ആദ്യ ഭദ്രദീപം തെളിയിച്ചു.
മേയർ എം. അനിൽകുമാർ സ്വിച്ചോൺ കർമ്മവും ബി. ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി. രാഷ്ട്രീയ നേതാവ് സീനുലാൽ, മെക്കാർട്ടിൻ, അഭിനേതാക്കളായ ലെന, പ്രയാഗ മാർട്ടിൻ, ശ്രീന്ദ, നിർമാതാക്കളായ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊച്ചിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലുടെ രസകരവും ഒപ്പം ഏറെ ത്രില്ലിംങ്ങോടെയും അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ(പാഷാണം ഷാജി), പുതുമുഖം ശ്രിന്ദ, നാരായണൻകുട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.
കലാസംവിധാനം - സതീഷ് കൊല്ലം. മേക്കപ്പ്-റോണക്സ് സേവ്യർ. കോസ്റ്റ്യം ഡിസൈൻ അരുൺ മനോഹർ. കോ-ഡയറക്ടർ പ്രകാശ് കെ. മധു. പരസ്യകല - കൊളിൻസ് ലിയോഫിൽ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ - ഷഫീഖ്.
പ്രോജക്റ്റ് ഡിസൈനർ- മധു തമ്മനം. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്. പിആർഒ-വാഴൂർ ജോസ്. ഫോട്ടോ- നിദാദ്.
സോഹൻ സീനുലാലിന്റെ പുതിയ ചിത്രം "ഡാൻസ് പാർട്ടി'; ഷൂട്ടിംഗ് തുടങ്ങി
03:17 PM May 02, 2023 | Deepika.com