41-ാം വ​യ​സി​ൽ നാ​യി​ക​യാ​യി അ​നു​ഷ്ക ശ​ർ​മ​യു​ടെ വ​ൻ തി​രി​ച്ചു​വ​ര​വ്; മി​സ് ഷെ​ട്ടി മി​സ്റ്റ​ര്‍ പൊ​ളി​ഷെ​ട്ടി ടീ​സ​ർ

12:32 PM May 02, 2023 | Deepika.com

മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​രം അ​നു​ഷ്‍​ക ഷെ​ട്ടി വ​ൻ തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങു​ന്നു. ‘മി​സ് ഷെ​ട്ടി മി​സ്റ്റ​ര്‍ പൊ​ളി​ഷെ​ട്ടി’ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ഷ്‍​ക ഷെ​ട്ടി നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

2020-ൽ ​പു​റ​ത്തി​റ​ങ്ങി​യ നി​ശ​ബ്ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​ഷ്ക ശ​ർ​മ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. ന​വീ​ൻ പൊ​ളി​ഷെ​ട്ടി​ നാ​യ​ക​നാ​കു​ന്ന ചി​ത്രം മ​ഹേ​ഷ് ബാ​ബു പി. ​സം​വി​ധാ​നം ചെ​യ്യു​ന്നു.



ഒ​രു ഷെ​ഫി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​നു​ഷ്ക ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. 2005ൽ ​സൂ​പ്പ​ര്‍ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ഷ്ക അ​ഭി​ന​യ രം​ഗ​ത്തെ​ത്തു​ന്ന​ത്.

ബാ​ഹു​ബ​ലി പോ​ലെ ഇ​ന്ത്യ മു​ഴു​വ​ൻ ത​രം​ഗ​മാ​യ സി​നി​മ​യി​ൽ നാ​യി​ക​യാ​യി വ​ന്നി​ട്ടും ആ ​അ​വ​സ​രം നേ​ട്ട​മാ​ക്കാ​നും അ​നു​ഷ്ക​യ്ക്കാ​യി​ല്ല. 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ബാ​ഹു​ബ​ലി​ക്ക് ശേ​ഷം മൂ​ന്ന് സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് അ​നു​ഷ്ക നാ​യി​ക​യാ​യി വ​ന്ന​ത്.