ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല ഓഗസ്റ്റ് 15 ചൊവ്വാഴ്ച നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചു ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല
06:09 PM Aug 11, 2017 | Deepika.com