ജ​യ​റാം ത​ന്നെ​യാ​ണോ ഇ​ത്? അ​ന്പ​രി​പ്പി​ക്കു​ന്ന വേ​ഷ​പ​ക​ർ​ച്ച​യു​മാ​യി താ​രം

12:54 PM Apr 27, 2023 | Deepika.com

പൊ​ന്നി​യ​ൻ സെ​ൽ​വ​നി​ൽ വ​ന്പ​ൻ വേ​ഷ​പ​ക​ർ​ച്ച​യു​മാ​യി എ​ത്തി​യ ന​ട​ൻ ജ​യ​റാ​മി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ആ​ദ്യ ഭാ​ഗ​ത്തി​ൽ ത​ല മൊ​ട്ട​യ​ടി​ച്ച് കു​ട​വ​യ​റു​മാ​യി എ​ത്തു​ന്ന ആ​ഴ്‌​വാ​ർ​ക​ടി​യാ​ൻ ന​മ്പി​യാ​യി​ട്ടാ​യി​രു​ന്നി​വെ​ങ്കി​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു ഗെ​റ്റ​പ്പി​ലാ​കും താ​രം എ​ത്തു​ക.

ന​ര ക​യ​റി​യ, നീ​ട്ടി​യ താ​ടി​യും ജ​ട​യു​ള്ള മു​ടി​യും മു​ഖ​മാ​കെ ഭ​സ്മ​വു​മൊ​ക്കെ​യു​ള്ള കാ​ളാ​മു​ഖ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​കും ര​ണ്ടാം ഭാ​ഗ​ത്തി​ൽ ജ​യ​റാം അ​മ്പ​ര​പ്പി​ക്കു​ക. ഇ​തേ ലു​ക്കി​ല്‍ ജ​യ​റാം എ​ത്തു​ന്ന സി​നി​മ​യു​ടെ പ്ര​മൊ ടീ​സ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു.



ഏ​പ്രി​ൽ 28-ന് ​പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്യും. ചി​ത്രം 4ഡി​എ​ക്സി​ലും റി​ലീ​സ് ചെ​യ്യും എ​ന്ന​ത് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ മ​റ്റൊ​രു കൗ​തു​ക​മാ​ണ്. 3ഡി​യേ​ക്കാ​ള്‍ മു​ക​ളി​ല്‍ തി​യ​റ്റ​ര്‍ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടു​ത്ത ത​ലം പ്ര​ദാ​നം ചെ​യ്യു​ന്ന ടെ​ക്നോ​ള​ജി​യാ​ണ് 4ഡി​എ​ക്സ്.

ച​ലി​ക്കു​ന്ന സീ​റ്റു​ക​ളും സ്ക്രീ​നി​ല്‍ കാ​ണു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് കാ​റ്റ്, മ​ഞ്ഞ്, സു​ഗ​ന്ധം തു​ട​ങ്ങി​യ​വ​യു​ടെ​യൊ​ക്കെ നേ​ര​നു​ഭ​വ​ങ്ങ​ളും കാ​ണി​ക​ൾ​ക്ക് പ്ര​ദാ​നം ചെ​യ്യു​ന്ന​വ​യാ​ണ് 4ഡി​എ​ക്സ് തി​യ​റ്റ​റു​ക​ള്‍.



4ഡി​എ​ക്സി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ തെ​ന്നി​ന്ത്യ​ന്‍ ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ 2 ന് ​ഉ​ണ്ട്. കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും 4ഡി​എ​ക്സ് തി​യ​റ്റ​റു​ക​ള്‍ ഉ​ണ്ട്. പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ 1 ന് ​ഐ-​മാ​ക്സ് റി​ലീ​സ് ഉ​ണ്ടാ​യി​രു​ന്നു.