നാ​ട്യ​ങ്ങ​ളി​ല്ലാ​ത്ത ന​ൻ​മ​യു​ടെ നി​റ​കു​ടം: മാ​മു​ക്കോ​യ​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ

04:13 PM Apr 26, 2023 | Deepika.com

അ​ന്ത​രി​ച്ച ന​ട​ൻ മാ​മു​ക്കോ​യ​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ. നാ​ട്യ​ങ്ങ​ളി​ല്ലാ​ത്ത അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു മാ​മു​ക്കോ​യ​യെ​ന്നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

നാ​ട്യ​ങ്ങ​ളി​ല്ലാ​ത്ത, ന​ന്മ​യു​ടെ നി​റ​കു​ട​മാ​യി​രു​ന്നു പ്രി​യ​പ്പെ​ട്ട മാ​മു​ക്കോ​യ. മ​ല​ബാ​ർ ശൈ​ലി​യെ ത​നി​മ ചോ​രാ​തെ തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി ഈ ​അ​തു​ല്യ​പ്ര​തി​ഭ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ദൂ​രെ ദൂ​രെ ഒ​രു കൂ​ടു​കൂ​ട്ടാം എ​ന്ന സി​നി​മ മു​ത​ൽ അ​ടു​ത്തി​ടെ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഓ​ള​വും തീ​ര​വും വ​രെ എ​ത്ര​യെ​ത്ര ചി​ത്ര​ങ്ങ​ളി​ലാ​ണ് ഒ​ന്നി​ച്ച​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ഭാ​ഗ്യ​മു​ണ്ടാ​യ​ത്.

ആ ​നി​ഷ്ക​ള​ങ്ക​മാ​യ ചി​രി ഒ​രി​ക്ക​ലും മാ​യാ​തെ എ​ന്നെ​ന്നും മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കും. മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്ട​മാ​യി മാ​റി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ...​മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.