വിവാഹജീവിതത്തിന്റെ 23-ാം വാർഷികം ആഘോഷിച്ച് നടി ശാലിനിയും അജിത്ത് കുമാറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ശാലിനിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 23 വർഷങ്ങൾ എന്ന കുറിപ്പോട് കൂടിയാണ് ശാലിനി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
തമിഴിലെ എവർഗ്രീൻ കപ്പിൾ എന്ന വിശേഷമാണ് അജിത്തിനും ശാലിനിക്കും ആരാധകർ നൽകിയിരിക്കുന്നത്. 2000 ഏപ്രിൽ 24ന് വിവാഹിതരായ താരദന്പതികൾക്ക് രണ്ട് മക്കളാണുള്ളത്. നാളുകൾ നീണ്ട പ്രണയത്തിനൊടുവിലാണ് അജിത്തും ശാലിനിയും വിവാഹിതരായത്.
23 വര്ഷം ഇങ്ങനെ ഒരുമിച്ച് നില്ക്കാൻ സാധിച്ചുവെന്നത് നിസാരമല്ല, നിങ്ങളുടെ പരസ്പരമുള്ള സ്നേഹവും കരുതലും കൊതിപ്പിക്കുന്നതും പ്രണയത്തിലും ജീവിതത്തിലും പ്രതീക്ഷ പകരുന്നതുമാണ്, എന്നും ഇതേ മനോഹാരിതയോടെ ഈ ബന്ധം തുടരാൻ സാധിക്കട്ടെ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
23 വർഷങ്ങൾ; അജിത്തിനെ ചേർത്തുപിടിച്ച് ശാലിനി
11:48 AM Apr 26, 2023 | Deepika.com