ഡൽഹിയിൽ യുവാക്കൾക്ക് നേരെ ആക്രമണം

01:28 PM Jul 27, 2017 | Deepika.com
ഡൽഹി: ഡൽഹിയിൽ യുവാക്കൾക്ക് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. ഡൽഹിയിലെ മെഹ്റൗലി പ്രദേശത്താണ് സംഭവം. ഇവിടുത്തെ ജമാലി കമാലി പാർക്കിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന അബ്ദുൾ സമദ്, നരേന്ദർ, ഗോകുൽ, നിഖിൽ, സന്ദീപ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവർ കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് കളിക്കണമെന്നും, ഇവരോട് ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് അജ്ഞാത സംഘം അക്രമമഴിച്ചുവിട്ടത്. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി. അക്രമത്തിൽ പരിക്കേറ്റവരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.