ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവ് പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്.
ഉടനെതന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് ആണ് സംഭവം.മത്സരത്തിനു മുന്നോടിയായി മൈതാനത്ത് എത്തിയ താരത്തിനൊപ്പം ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു.
അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നു ഡോക്ടർമാർ അറിയിച്ചു.
നടൻ മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
09:15 AM Apr 25, 2023 | Deepika.com