നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിലിന് വിടചൊല്ലി മലയാളസിനിമ ലോകം. സമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നാനാതുറകളിലുള്ളവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
ദിലീപ്, ഇടവേള ബാബു, കുഞ്ചാക്കോ ബോബന്, ലാൽ, ജോജു ജോര്‍ജ്, ജോയി മാത്യു, ചെമ്പിൽ അശോകൻ, വിജയരാഘവന്, തെസ്നി ഖാൻ, മനോജ് കെ. ജയന് കുഞ്ചന്‍, അശോകൻ, സോഹൻ സീനുലാൽ, സംവിധായകരായ ജോണി ആന്റണി, റാഫി, ജോഷി, അരുൺ ഗോപി തുടങ്ങി നിരവധി പേരാണ് വീട്ടിലെത്തിയത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദില്‍ നടക്കും. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.
മമ്മൂട്ടിയെക്കൂടാതെ ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരീം (തലയോലപറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.