സമാന്ത പ്രധാനവേഷത്തിലെത്തിയ ശാകുന്തളം എന്ന ചിത്രം കനത്ത പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവച്ചത്.
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച്ചയിൽ നേടിയത് വെറും ഏഴ് കോടി മാത്രമാണ്.
സമാന്തയുടെ കരിയറിൽ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്. 65 കോടിക്കു മുകളിൽ ബജറ്റിൽ നിർമിച്ച ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
എൺപത് കോടിക്കു മുകളിൽ ചിലവുണ്ടെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. വലിയ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിൽ നിലവാരമില്ലാത്ത വിഎഫ്എക്സ് രംഗങ്ങളാണ് ഉപയോഗിച്ചതെന്ന ആക്ഷേപവും ഉണ്ട്.
65 കോടി മുടക്കിയ ശാകുന്തളം; സമാന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം
03:55 PM Apr 19, 2023 | Deepika.com