വീ​ട്ടു​കാ​രി​യാ​യ​തു​കൊ​ണ്ട​ല്ല റി​മ​യെ കാ​സ്റ്റ് ചെ​യ്ത​ത്: ആ​ഷി​ഖ് അ​ബു

10:57 AM Apr 19, 2023 | Deepika.com

നീ​ല​വെ​ളി​ച്ചം എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് റി​മ​യെ കാ​സ്റ്റ് ചെ​യ്ത​ത് വീ​ട്ടു​കാ​രി​യാ​യ​തു​കൊ​ണ്ട​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഒ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും സി​നി​മ​യി​ൽ വി​ട്ടു​വീ​ഴ്ച്ച ചെ​യ്യാ​റി​ല്ലെ​ന്നും അ​ഷി​ഖ് അ​ബു പ​റ​ഞ്ഞു.

നീ​ല​വെ​ളി​ച്ചം എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബ്ബി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​വ​ദി​ക്ക​വെ​യാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ണ​റാ​യ​തു​കൊ​ണ്ടാ​ണോ റി​മ​യെ കാ​സ്റ്റ് ചെ​യ്ത​ത് എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഇ​തി​നോ​ടാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം.

വീ​ട്ടി​ലു​ള്ള​യാ​ളാ​യ​തു​കൊ​ണ്ട് കാ​സ്റ്റ് ചെ​യ്ത​ത​ല്ല റി​മ​യെ. വീ​ട്ടി​ലു​ള്ള ആ​ൾ​ക്കാ​രെ കാ​സ്റ്റ് ചെ​യ്യു​ന്ന പ​ണി​യ​ല്ല സി​നി​മ. അ​ദ്ദേ​ഹം എ​ന്‍റെ വീ​ട്ടു​കാ​രി​യാ​കു​ന്ന​തി​ന് മു​ൻ​പോ അ​ല്ലെ​ങ്കി​ൽ കൂ​ടെ താ​മ​സി​ക്കു​ന്ന​തി​ന് മു​ൻ​പോ ഒ​രു അ​ഭി​നേ​ത്രി​യാ​ണ്.

ഇ​വ​രെ​യെ​ല്ലാ​വ​രെ​യും കാ​സ്റ്റ് ചെ​യ്യാ​നൊ​രു കാ​ര​ണ​മു​ണ്ട്. അ​ല്ലാ​തെ ഒ​രു സൗ​ജ​ന്യ​ത്തി​ന്‍റെ​യോ എ​ളു​പ്പ​ത്തി​ന്‍റെ​യോ പേ​രി​ൽ ചെ​യ്ത കാ​സ്റ്റിം​ഗ് അ​ല്ല. ഞാ​ന​ത് സി​നി​മ​യി​ൽ ചെ​യ്യാ​റി​ല്ല.

അ​തി​നു​മു​ൻ​പ് പ​ണി​യ​റി​യാ​വു​ന്ന​യാ​ളാ​ണ് റി​മ. ഇ​ത് കാ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ൻ ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട​ല്ലൊ. ഒ​രോ ആ​ളു​ക​ളി​ലേ​ക്കും ഒ​രു ച​ല​ച്ചി​ത്ര​കാ​ര​ൻ എ​ത്താ​ൻ ഓ​രോ കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​ത്ത​ര​മൊ​രു ശ​ക്ത​മാ​യ കാ​ര​ണ​മാ​ണ് റി​മ​യി​ലേ​ക്ക് എ​ത്തി​ച്ച​ത് എ​ന്നു​ള്ള​താ​ണ് എ​ന്‍റെ വി​ശ്വാ​സം.
ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു.



റി​മ ക​ല്ലി​ങ്ക​ൽ, ടൊ​വി​നോ തോ​മ​സ്, റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഒ​പി​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ഷി​ഖ് അ​ബു, റി​മ ക​ല്ലി​ങ്ക​ല്‍ എ​ന്നി​വ​രാ​ണ് നീ​ല​വെ​ളി​ച്ചം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ഏ​പ്രി​ൽ 21ന് ​റി​ലീ​സ് ചെ​യ്യും.