ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ധൂമം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, വിനീത് എന്നിവരും പ്രധാന അഭിനേതാക്കളാണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം.
കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം കേരളത്തിൽ മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് വിതരണത്തിന് എത്തിക്കുന്നത്.
മലയാളം,തമിഴ്,തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലറിൽ അച്യുത് കുമാർ, ജോയ് മാത്യു,ദേവ് മോഹൻ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം
ഫഹദ് ഫാസിലിന്റെ ധൂമം; ഫസ്റ്റ് ലുക്ക്
12:19 PM Apr 17, 2023 | Deepika.com