വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഓ​ടി​യാ​ൽ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യും: ഹ​രീ​ഷ് പേ​ര​ടി

10:30 AM Apr 17, 2023 | Deepika.com

കേ​ര​ള​ത്തി​ലെ​ത്തി‌​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന് ഭാ​വി​യി​ൽ 130 കി​ലോ മീ​റ്റ​ർ വേ​ഗ​ത ഉ​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് സ​ത്യ​മാ​ണെ​ങ്കി​ൽ താ​ൻ ഇ​നി മു​ത​ൽ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ഇ​നി​യും വോ​ട്ട് ന​ശി​പ്പി​ക്കാ​ൻ വ​യ്യെ​ന്നും ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്‌​ന​ത്തി​ൽ വോ​ട്ട് ചെ​യ്യു​മെ​ന്നും പേ​ര​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

എ​നി​ക്ക് 53 വ​യ​സ്സു​ക​ഴി​ഞ്ഞു...​ഒ​രു കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഞാ​ൻ വോ​ട്ട​വ​കാ​ശം കി​ട്ടി​യ​തു മു​ത​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണ് വോ​ട്ട് ചെ​യ്ത​ത്..​പ​ക്ഷേ ഈ ​വാ​ർ​ത്ത​യി​ലെ വേ​ഗ​ത എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് തീ​വ​ണ്ടി​ക്ക് സ​മ്മാ​നി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രി​യ​ത്തെ മാ​റ്റി വെ​ച്ച് ഞാ​ൻ ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്‌​ന​ത്തി​ൽ വോ​ട്ട് ചെ​യ്യും...

ഇ​ല്ലെ​ങ്കി​ൽ ബി​ജെ​പി​ക്കെ​തി​രെ വി​ര​ൽ ചൂ​ണ്ടു​ക​യും ചെ​യ്യും...​കാ​ര​ണം ഭ​ര​ണ​ത്തി​ന്‍റെ നി​റം എ​ന്താ​യാ​ലും എ​നി​ക്കും എ​ന്‍റെ നാ​ടി​നും അ​ഴി​മ​തി​യി​ല്ലാ​ത്ത വേ​ഗ​ത വേ​ണം...​ഇ​നി​യും എ​ന്‍റെ വോ​ട്ട് ന​ശി​പ്പി​ക്കാ​ൻ വ​യ്യാ..
ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.



അ​തേ​സ​മ​യം ഇ​ന്നു രാ​വി​ലെ മു​ത​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കാ​ണ് ട്രെ​യി​ന്‍ യാ​ത്ര തി​രി​ച്ച​ത്.

പു​ല​ര്‍​ച്ചെ 5.10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 8.28നാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. കോ​ട്ട​യം സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ ട്രെ​യി​ന്‍ 7.30നാ​ണ് ഇ​വി​ടെ​നി​ന്ന് വീ​ണ്ടും യാ​ത്ര​യാ​രം​ഭി​ച്ച​ത്.

മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തെ​ത്താ​ന്‍ എ​ടു​ത്ത സ​മ​യം. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ട്രെ​യി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് എ​ടു​ക്കു​ന്ന അ​തേ സ​മ​യം​കൊ​ണ്ടാ​ണ് വ​ന്ദേ​ഭാ​ര​ത് എ​റ​ണാ​കു​ളം വ​രെ ഓ​ടി​യെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി വ​രു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റു​കൊ​ണ്ടാ​ണ് സാ​ധാ​ര​ണ എ​റ​ണാ​കു​ള​ത്തെ​ത്തു​ക.