മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ പുറത്തിറക്കി. നേരത്തെയുണ്ടായിരുന്ന ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിന്നും ലോഗോ നീക്കം ചെയ്തിരുന്നു.
തുടർന്നാണ് വിഷുദിനത്തിൽ മമ്മൂട്ടി കമ്പനിയുടെ ഔഗ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുതിയ ലോഗോ പങ്കുവച്ചത്. തങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിർമാണ കമ്പനി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിച്ചിരുന്നു.
ജോസ്മോൻ വാഴയിൽ എന്ന ആളാണ് സിനിമാ ഗ്രൂപ്പിലൂടെ ലോഗോയുടെ ആധികാരികതയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു കണ്ടെത്തൽ.
റോഷാക്ക്, നൻപകൽ നേരത്തു മയക്കം എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനി നിർമിച്ച് റിലീസ് ചെയ്ത സിനിമകൾ. കാതൽ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രം.
പുതിയ ലോഗോ പുറത്തിറക്കി മമ്മൂട്ടി കന്പനി
03:04 PM Apr 15, 2023 | Deepika.com