ന്യൂഡൽഹി: ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഷെയർ ടാക്സി സർവീസുകൾ നിരോധിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. മൊബൈൽ ആപ്പിലൂടെ പ്രവർത്തിക്കുന്ന യൂബർ പൂൾ , ഓല ഷെയർ തുടങ്ങിയ ടാക്സി സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
1988ലെ മോട്ടോർ വെഹിക്കിൾ നിയമപ്രകാരം ടാക്സി കന്പനികൾ അപചരിതരായ യാത്രക്കാരെ ഒരുമിച്ച് വാഹനത്തിൽ കൊണ്ടുപോകുന്ന സർവീസുകൾ നിയമവിധേയമല്ല. എന്നാൽ യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകൾ ഇത്തരത്തിലുള്ള സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇതിന് നിയമസാധുത ഇല്ലാതാവുന്നതോടെ ടാക്സി കമ്പനികൾക്കും യാത്രക്കാർക്കും മറ്റു മാർഗങ്ങൾ നോക്കേണ്ടി വരും.
ഓൺലൈൻ ടാക്സി ഡ്രൈവർമാർ വനിതാ യാത്രക്കാരെ ആക്രമിക്കുന്നതടക്കം നിരവധി പരാതികൾ അടുത്തിടെ വന്നിരുന്നു. നിയമം കർശനമായി നടപ്പാക്കുന്നതിലൂടെ ടാക്സി സർവീസുകൾക്ക് പുതിയ ഘടന ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഷെയര്ടാക്സികള് നിരോധിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു
01:33 PM Jul 10, 2017 | Deepika.com