കു​ഞ്ഞി​ന്‍റെ പേ​ര് സി​യ​ൽ; അ​വ​ർ ഈ ​ഭൂ​ഖ​ണ്ഡ​ത്തി​ലേ ഇ​ല്ല; മ​ക​നെ​കു​റി​ച്ച് ഷൈ​ൻ ടോം

09:18 AM Apr 13, 2023 | Deepika.com

വി​വാ​ഹ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ. റി​ലീ​സി​നൊ​രു​ങ്ങു​ന്ന അ​ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ട​ൻ വി​വാ​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും കു​ഞ്ഞി​നെ​ക്കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ഞ്ഞി​നി​പ്പോ​ൾ എ​ട്ടു വ​യ​സ്സാ​യെ​ന്നും സി​യൽ എ​ന്നാ​ണ് പേ​രെ​ന്നും ഷൈ​ൻ പ​റ​യു​ന്നു. ദ​മ്പ​തി​മാ​ർ വേ​ര്‍‍​പി​രി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ അ​വ​രി​ലൊ​രാ​ൾ‌​ക്കൊ​പ്പം വ​ള​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഷൈ​ൻ ടോം ​പ​റ​യു​ന്നു. മൈ​ൽ​സ്റ്റോ​ൺ മേ​ക്കേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​യി​രു​ന്നു ഷൈ​നി​ൻ​റെ പ്ര​തി​ക​ര​ണം.

കു​ഞ്ഞ് എ​ന്തെ​ടു​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ഷൈ​ൻ​ടോം ആ​ദ്യ​മാ‌​യി പ്ര​തി​ക​രി​ച്ച​ത്. കു​ഞ്ഞ് സ​ന്തോ​ഷം ആ​യി ഇ​രി​ക്കു​ന്നു. എ​ട്ടു വ​യ​സ്സ്, സി​യ​ൽ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്. അ​വ​ർ ഈ ​ഭൂ​ഖ​ണ്ഡ​ത്തി​ലേ ഇ​ല്ല.

അ​ല്ലെ​ങ്കി​ലും സെ​പ്പ​റേ​റ്റ​ഡ് ആ​യി ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ഏ​തെ​ങ്കി​ലും ഒ​രു സൈ​ഡി​ൽ​നി​ന്നു വ​ള​രു​ന്ന​താ​ണ് ന​ല്ല​ത്. അ​ല്ലെ​ങ്കി​ൽ പ​ത്തു​ദി​വ​സം അ​വി​ടെ നി​ന്നി​ട്ട് ഇ​വി​ടു​ത്തെ കു​റ്റ​വും ഇ​വി​ടെ​നി​ന്ന് അ​വി​ടു​ത്തെ കു​റ്റ​വും കേ​ട്ട് വ​ള​രേ​ണ്ടി വ​രും.

കു​ട്ടി ആ​കെ വി​ഷ​മി​ച്ചു പോ​കി​ല്ലേ. ഒ​രു കു​റ്റം മാ​ത്രം കേ​ട്ട് വ​ള​ർ​ന്നാ​ൽ പി​ന്നെ​യും ന​ല്ല​ത്. കു​റ്റം പ​റ​യും എ​ന്ന​ല്ല, പ​ക്ഷേ ന​മ്മ​ൾ ആ​രു​ടെ​യും കു​റ്റം പ​റ​യി​ല്ല​ല്ലോ. എ​നി​ക്ക് വി​ഷ​മ​മി​ല്ല ഒ​രു കാ​ര്യ​ത്തി​ലും. എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കു​ക​യ​ല്ലേ, അ​തി​ൽ ന​മ്മ​ൾ സ​ന്തോ​ഷി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്.
ഷൈ​ൻ പ​റ​യു​ന്നു.