ജി​സ് ജോ​യ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​നും ആ​സി​ഫ് അ​ലി‌​യും

08:55 AM Apr 13, 2023 | Deepika.com

ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബി​ജു മേ​നോ​നും ആ​സി​ഫ് അ​ലി​യും. പൂ​ർ​ണ​മാ​യും ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന സി​നി​മ ക​മേ​ഴ്സ്യ​ൽ മാ​സ് എ​ന്‍റെ​ർ​ടെ​യ്ന​റാ​യാ​കും ഒ​രു​ങ്ങു​ക.

അ​രു​ൺ നാ​രാ​യ​ൺ പ്രൊ​ഡ​ക്‌​ഷ​ൻ​സ് ഇ​ൻ അ​സ്സോ​സി​യേ​ഷ​ൻ വി​ത്ത് ല​ണ്ട​ൻ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ നാ​രാ​യ​ൺ, സി​ജോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, അ​നു​ശ്രീ, റീ​നു മാ​ത്യൂ​സ്, കോ​ട്ട​യം ന​സീ​ർ, ദി​നേ​ശ് അ​നു​രൂ​പ് (നാ​യാ​ട്ട് ഫെ​യിം), ന​ന്ദ​ൻ ഉ​ണ്ണി, ബി​ലാ​സ് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ഏ​താ​നും പ്ര​മു​ഖ താ​ര​ങ്ങ​ളും നാ​ട​ക​ങ്ങ​ളി​ലും മ​റ്റു ക​ലാ​രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ആ​ന​ന്ദ്-​ശ​ര​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ശ​ര​ൺ വേ​ലാ​യു​ധ​ൻ. എ​ഡി​റ്റം​ഗ് സൂ​ര​ജ് ഇ.​എ​സ്. ഏ​പ്രി​ൽ പ​തി​നേ​ഴ് തി​ങ്ക​ളാ​ഴ്ച്ച ത​ല​ശ്ശേ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.