കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ചിത്രം ആശുപത്രിയിൽ നിന്നും പങ്കുവച്ച് നടൻ ബാല. ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ച് ഈസ്റ്റർ ആശംസിക്കുന്ന ചിത്രമാണ് ബാല പ്രേക്ഷകർക്കായി പങ്കുവച്ചത്.
നടന്റെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒരു മാസത്തോളം ഇനിയും താരത്തിന് ആശുപത്രിയില്‍ തുടരണം.
ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്.
ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യചിത്രവുമായി ബാല; ഒപ്പം എലിസബത്തും
11:01 AM Apr 11, 2023 | Deepika.com