ചലച്ചിത്രസംവിധായകൻ ഉണ്ണി ഗോവിന്ദരാജ് വിവാഹതിനായി. അപര്‍ണ മാധവന് ആണ് വധു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുക്കിയ ഹെവൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഉണ്ണി.
സംവിധായകന് ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഉണ്ണി ഗോവിന്ദ്രാജിന്റെ ആദ്യ ചിത്രമാണ് ഹെവൻ.ഉണ്ണി ഗോവിന്ദ്രാജും പി.എസ്. സുബ്രഹ്മണ്യനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ രചന.
സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തില്‍ അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022 ജൂണില്‍ തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തി.
സംവിധായകൻ ഉണ്ണി ഗോവിന്ദരാജ് വിവാഹിതനായി
01:36 PM Apr 10, 2023 | Deepika.com