ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്നത് വ്യാജ വാര്‍ത്തയാണെന്നും രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് താനെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.
ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്.
അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.
സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു. ഉണ്ണി മുകുന്ദൻ കുറിച്ചു.
ബിജെപി സ്ഥാനാർഥിത്വം; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
12:42 PM Apr 10, 2023 | Deepika.com