ട്രെ​യി​ല​റ​ല്ല ചോ​ർ​ന്ന​ത്; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​തി​ൽ അ​തീ​വ ദു:​ഖം; ബ്ലെ​സി

11:55 AM Apr 08, 2023 | Deepika.com

ആ​ടു​ജീ​വി​തം എ​ന്ന ചി​ത്ര​ത്തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ ബ്ലെ​സി. ഓ​ണ്‍​ലൈ​നി​ല്‍ ചോ​ര്‍​ന്ന​ത് ട്രെ​യി​ല​ര്‍ അ​ല്ല. ചി​ത്ര​ത്തി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ൾ വേ​ൾ​ഡ് റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക്ക് അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. ഗ്രേ​ഡിം​ഗ് അ​ട​ക്കം പോ​സ്റ്റ് പ്രൊ‍​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള​ള ചി​ല ദൃ​ശ്യ​ങ്ങ​ളാ​ണ് ചോ‍​ർ​ന്ന​തെ​ന്നും ഇ​തി​ല്‍ അ​തി​യാ​യ ദു:​ഖ​മു​ണ്ടെ​ന്നും ബ്ലെ​സി വ്യ​ക്ത​മാ​ക്കി.



പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ചോ​ര്‍​ന്നി​രു​ന്നു. ഡെ​ഡ്‌​ലൈ​ൻ എ​ന്ന വി​ദേ​ശ മാ​ധ്യ​മ​മാ​ണ് ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ട​ത്. തു​ട​ര്‍​ന്ന് പൃ​ഥ്വി​രാ​ജ് ത​ന്നെ ഓ​ഫീ​ഷ്യ​ല്‍ ട്രെ​യി​ല​ര്‍ ത​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യും ചെ​യ്‍​തി​രു​ന്നു.

ട്രെ​യി​ല​ര്‍ ഓ​ണ്‍​ലൈ​നി​ല്‍ ചോ​ര്‍​ന്ന​ത് അ​ല്ല. ഫെ​സ്റ്റി​വ​ൽ സ​ർ​ക്യൂ​ട്ടു​ക​ൾ​ക്ക് മാ​ത്ര​മാ​യി ക​ട്ട് ചെ​യ്‍​ത ആ​ടു​ജീ​വി​തം ട്രെ​യി​ല​ർ ഓ​ൺ​ലൈ​നി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. ജോ​ലി തീ​ര്‍​ന്നി​ട്ടി​ല്ല പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൃ​ഥ്വി​രാ​ജ് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൂ​ജ റി​ലീ​സാ​യി ഒ​ക്ടോ​ബ​ർ 20ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സ് ആ​ണ് സി​നി​മ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യ ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മ​ല പോ​ൾ ആ​ണ് നാ​യി​ക.