സാ​ജി​ദ് യാ​ഹി​യ​യു​ടെ സം​വി​ധാ​നം; ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ നി​ർ​മാ​ണം; പു​തി​യ ചി​ത്ര​മൊ​രു​ങ്ങു​ന്നു

11:25 AM Apr 08, 2023 | Deepika.com

മോ​ഹ​ൻ​ലാ​ൽ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സാ​ജി​ദ് യാ​ഹി​യ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ല​പ്പു​ഴ മാ​രാ​രി ബീ​ച്ചി​ൽ ആ​രം​ഭി​ച്ചു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ക്കു​ന്ന ഇ​രു​പ​താ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്. സാ​ജി​ദ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും.

ആ​ല​പ്പു​ഴ ബീ​ച്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​തി​ഹൃ​ദ്യ​മാ​യ ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ഞ്ജി​ത്ത് സ​ജീ​വ്, നെ​ഹാ ന​സ്നീ​ൻ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​ദ്ദി​ഖ്, ലെ​ന എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. പ​ന്ത്ര​ണ്ടു ഗാ​ന​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത്. മൂ​ന്നു സം​ഗീ​ത സം​വി​ധാ​യ​ക​രാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

നി​ഹാ​ൽ, പ്ര​കാ​ശ് അ​ല​ക്സ്‌ ,വി​മ​ൽ എ​ന്നീ മൂ​ന്നു സം​ഗീ​ത​സം​വി​ധാ​യ​ക​രാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. സു​ഹൈ​ൽ കോ​യ​യു​ടേ​താ​ണ് വ​രി​ക​ൾ.ഛാ​യാ​ഗ്ര​ഹ​ണം. ഷാ​രോ​ൺ ശ്രീ​നി​വാ​സ്. എ​ഡി​റ്റിം​ഗ് - അ​മ​ൽ മ​നോ​ജ്.